HomeWorldദേഷ്യത്തിൽ നിന്ന് പിറന്ന രുചി; പൊട്ടറ്റോ ചിപ്സിന്റെ കണ്ടുപിടുത്തത്തിന് പിന്നിലെ രസകരമായ...

ദേഷ്യത്തിൽ നിന്ന് പിറന്ന രുചി; പൊട്ടറ്റോ ചിപ്സിന്റെ കണ്ടുപിടുത്തത്തിന് പിന്നിലെ രസകരമായ കഥ | Potato Chips History

നമ്മൾ സിനിമ കാണുമ്പോഴും യാത്ര ചെയ്യുമ്പോഴും ഒരു കൂട്ടിന് ഏറ്റവും നിർബന്ധമുള്ള ഒന്നാണ് പൊട്ടറ്റോ ചിപ്സ്. എന്നാൽ ഈ രുചികരമായ വിഭവത്തിന് പിന്നിൽ വലിയൊരു പകയും ദേഷ്യവുമുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. 1853-ൽ അമേരിക്കയിലെ ഒരു റസ്റ്റോറന്റിൽ നടന്ന ഒരു ചെറിയ വഴക്കാണ്, ഇന്ന് ലോകമെമ്പാടുമുള്ള ചിപ്സ് പ്രേമികളുടെ പ്രിയപ്പെട്ട വിഭവത്തിന് തുടക്കമിട്ടത്. (Potato Chips History)

ന്യൂയോർക്കിലെ ഒരു റസ്റ്റോറന്റിൽ ജോർജ്ജ് ക്രം (George Crum) എന്ന ഷെഫ് ജോലി ചെയ്യുന്ന സമയം. ഒരു ദിവസം ഒരു കസ്റ്റമർ റസ്റ്റോറന്റിൽ വന്ന് ഫ്രഞ്ച് ഫ്രൈസ് ഓർഡർ ചെയ്തു. ഭക്ഷണം ടേബിളിൽ എത്തിയപ്പോൾ കസ്റ്റമർ അത് തിരികെ അയച്ചു. കാരണം, ഫ്രഞ്ച് ഫ്രൈസ് ഒട്ടും ‘ക്രിസ്പി’ അല്ല, കനം കൂടിപ്പോയി എന്നതായിരുന്നു പരാതി. ഷെഫ് വീണ്ടും മെലിഞ്ഞതാക്കി മുറിച്ചു നൽകി, പക്ഷേ അപ്പോഴും കസ്റ്റമർ തൃപ്തനായിരുന്നില്ല. ഒന്നിനുപുറകെ ഒന്നായി പരാതികൾ വന്നപ്പോൾ ജോർജ്ജ് ക്രം ശരിക്കും ദേഷ്യപ്പെട്ടു. “നീ നല്ല കനം കുറഞ്ഞത് വേണമെന്നല്ലേ പറയുന്നത്, എന്നാൽ പിന്നെ പേപ്പർ പോലെ നേർത്തതാക്കി തരാം!” എന്ന് തീരുമാനിച്ച ഷെഫ്, ഉരുളക്കിഴങ്ങ് അങ്ങേയറ്റം കനം കുറച്ച് അരിഞ്ഞു. എന്നിട്ട് അത് എണ്ണയിലിട്ട് മൊരിഞ്ഞു വരുന്നതുവരെ വറുത്തു. നല്ല കറുമുറെ മൊരിഞ്ഞ ചിപ്സിൽ ഒത്തിരി ഉപ്പും വിതറി അദ്ദേഹം കസ്റ്റമർക്ക് മുന്നിൽ കൊണ്ടുപോയി വെച്ചു.

ക്രം കരുതിയത് കസ്റ്റമർ ദേഷ്യപ്പെടുമെന്നാണ്. എന്നാൽ സംഭവിച്ചത് മറിച്ചാണ്! ആ ‘കലിപ്പ് ചിപ്സ്’ കഴിച്ച കസ്റ്റമർ അത്ഭുതപ്പെട്ടുപോയി. താൻ ഇതുവരെ കഴിച്ചിട്ടില്ലാത്ത അത്രയും രുചിയുള്ള വിഭവമായിരുന്നു അത്. അവിടെ തടിച്ചുകൂടിയ മറ്റ് ആളുകളും അത് ചോദിച്ചുവാങ്ങി കഴിക്കാൻ തുടങ്ങി. അങ്ങനെ ഒരു ഷെഫിന്റെ ദേഷ്യം ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്നാക്സ് ആയി മാറി. ചിലപ്പോൾ ജീവിതത്തിലെ വലിയ മാറ്റങ്ങൾ തുടങ്ങുന്നത് വളരെ നിസ്സാരമായ, ചിലപ്പോൾ ദേഷ്യത്തിൽ നിന്ന് പോലും ഉണ്ടാവുന്ന കാര്യങ്ങളിൽ നിന്നായിരിക്കും. ജോർജ്ജ് ക്രം ആ ദിവസം അത്ര ദേഷ്യപ്പെട്ടില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്ന് നമ്മൾ തിന്നുന്ന ഈ ക്രിസ്പി ചിപ്സ് കണ്ടുപിടിക്കപ്പെടാൻ വൈകിയേനെ.

Summary: The world-famous potato chip was born out of pure frustration. In 1853, Chef George Crum, annoyed by a customer repeatedly complaining that his French fries were too thick and not crispy enough, decided to teach the customer a lesson. He sliced the potatoes paper-thin, deep-fried them until they were incredibly crispy, and covered them in salt. To his surprise, the customer loved them. What began as a moment of culinary spite turned into one of the most beloved snacks in history.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...