HomeKerala'ജനങ്ങളെന്നെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞു'; ആത്മവിശ്വാസത്തോടെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ...

‘ജനങ്ങളെന്നെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞു’; ആത്മവിശ്വാസത്തോടെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ | Anjali Nair NDA Candidate Thrippunithura

തൃപ്പൂണിത്തറ: തൃപ്പൂണിത്തറയിലെ ജനങ്ങൾ തന്നെ ഇതിനോടകം തന്നെ തങ്ങളുടെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞുവെന്ന് നടിയും എൻഡിഎ സ്ഥാനാർത്ഥിയുമായ അഞ്ജലി നായർ (Anjali Nair NDA Candidate Thrippunithura). തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിക്കുന്ന ജനപിന്തുണയും സ്വീകാര്യതയും ചൂണ്ടിക്കാട്ടി വലിയ ആത്മവിശ്വാസത്തോടെയാണ് താരം സംസാരിച്ചത്.

പ്രചാരണത്തിനിടെയുണ്ടായ ചില അനുഭവങ്ങൾ അഞ്ജലി പങ്കുവെച്ചു:

“ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഒരാൾ പറഞ്ഞു, ‘വേഗം കൊടുക്ക്, എംഎൽഎ കഴിച്ചിട്ട് പോകട്ടെ ആദ്യം’ എന്ന്. ഞാൻ അത്ഭുതത്തോടെ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞത് ‘ഞങ്ങളുടെയൊക്കെ എംഎൽഎയാണ്’ എന്നാണ്. എല്ലാവരും ഇപ്പോൾ എന്നെ അങ്ങനെയാണ് വിളിക്കുന്നത്. അവർ എന്നെ അവരുടെ പ്രതിനിധിയായി ഉറപ്പിച്ചു കഴിഞ്ഞു.”

പല വീടുകളിലും ചെല്ലുമ്പോൾ ജനങ്ങൾ തനിക്കായി സമ്മാനങ്ങൾ കരുതി വെക്കുന്നുണ്ടെന്നും വേദി നോക്കാതെ ജനങ്ങൾ തന്നോട് വന്ന് സങ്കടങ്ങൾ പറയുന്നതും വലിയ വിശ്വാസത്തിന്റെ അടയാളമാണെന്നും അഞ്ജലി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ദുഃഖം നേരിട്ട് കാണുമ്പോൾ അവരുടെ അമർഷവും തന്നോടുള്ള പ്രതീക്ഷയും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

എൻഡിഎ മുന്നണിയുടെ ട്വന്റി20 സ്ഥാനാർത്ഥിയായാണ് അഞ്ജലി നായർ ഇത്തവണ തൃപ്പൂണിത്തറയിൽ ജനവിധി തേടുന്നത്. ‘ചക്ക’ ചിഹ്നത്തിലാണ് താരം മത്സരിക്കുന്നത്. സിനിമയിലെ പ്രശസ്തിക്കപ്പുറം ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന രാഷ്ട്രീയ പ്രവർത്തകയായി മാറാനാണ് തന്റെ ശ്രമമെന്ന് അഞ്ജലി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ, മണ്ഡലത്തിൽ അഞ്ജലി നടത്തുന്ന സജീവമായ പ്രചാരണം വലിയ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Story Summary:
Actress and NDA candidate Anjali Nair expressed her strong confidence in winning the Thrippunithura constituency in the 2026 Assembly elections. She stated that the local people have already accepted her as their MLA, often addressing her by the title during her campaign visits. Contesting as the NDA’s Twenty20 candidate with the ‘Jackfruit’ symbol, Anjali shared emotional experiences from her campaign trail, highlighting the deep trust and expectations people have placed in her.

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...