HomeKerala'പെരുമ്പാവൂർ തൂഫാനടിച്ചോ?': വൈറലായി രമേശ് ചെന്നിത്തലയുടെ പരാമർശം, മയക്കുമരുന്ന് മാഫിയക്കെതിരായ ഓപ്പറേഷൻ...

‘പെരുമ്പാവൂർ തൂഫാനടിച്ചോ?’: വൈറലായി രമേശ് ചെന്നിത്തലയുടെ പരാമർശം, മയക്കുമരുന്ന് മാഫിയക്കെതിരായ ഓപ്പറേഷൻ തൂഫാനിൽ 296 പേർ പിടിയിൽ | Operation Toofan Kerala

തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ട്. ഇതിന്റെ ഭാഗമായി പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി പേരാണ് പിടിയിലായത്. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ പൊലീസ് നടത്തിയ പരിശോധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘പെരുമ്പാവൂർ തൂഫാനടിച്ചോ?’ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ വീഡിയോയ്ക്ക് താഴെ കുറിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.(Operation Toofan Kerala police intensify crackdown on drug mafia with major arrests)

സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട 270 കേസുകൾ രജിസ്റ്റർ ചെയ്യുകയും 296 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡുകളിൽ നിന്ന് പിടിച്ചെടുത്ത പ്രധാന വസ്തുക്കൾ എംഡിഎംഎ: 0.3565 കിലോഗ്രാം, കഞ്ചാവ്: 10.893 കിലോഗ്രാം, കഞ്ചാവ് ബീഡി: 157 എണ്ണം എന്നിവയാണ്.

മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി അവ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന് കീഴിൽ ‘തൂഫാൻ ഇൻ്റലിജൻസ്’ എന്ന പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ഇനി താഴെ പറയുന്ന നമ്പറുകളിൽ രഹസ്യമായി കൈമാറാവുന്നതാണ്:

ഫോൺ: 9497979794, 9497927797

വാട്സ്ആപ്പ്: 9995966666

വിവരം നൽകുന്നവരുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്തില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനൽകി. മയക്കുമരുന്ന് വിപത്തിനെതിരെ സർക്കാരിന്റെ പുതിയ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Summary

The Kerala government has launched ‘Operation Toofan’, a massive statewide drive to eradicate drug trafficking, with a recent lightning raid in Perumbavoor resulting in 296 arrests. To tackle the root causes of the drug menace, the state has formed a special ‘Toofan Intelligence’ unit and urged citizens to report illicit activities via dedicated phone lines and WhatsApp.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്; പരാതിക്കാരൻ സ്വന്തം...

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ് (Thiruvananthapuram honeytrap case). കേസിൽ പരാതിക്കാരനായ തെലങ്കാന സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ...

കൊച്ചിയിൽ ക്രമിനൽ കേസുകളിലെ സ്ഥിരം കുറ്റവാളിക്ക് കാപ്പ; 30-കാരൻ...

കൊച്ചി: നിരന്തരം വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രിമിനൽ കേസ് പ്രതിയെ കാപ്പ (KAPA - കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി നാടുകടത്തി എറണാകുളം റൂറൽ പോലീസ് (kochi kapa...

ഓണം കളറാക്കാൻ പൃഥ്വിരാജിന്റെ ‘ഖലീഫ’; തരംഗമായി സിദ് ശ്രീറാമിന്റെ...

കൊച്ചി: വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ'യിലെ (khalifa movie song) ആദ്യ പ്രണയഗാനം പുറത്തുവിട്ടു. 'അസലായവളേ..' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പുറത്തുവന്ന് നിമിഷങ്ങൾക്കകം...

അപൂർവ്വ രോഗാവസ്ഥ; സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവൻ പകർന്ന്...

അങ്കമാലി: കുടലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന അതീവ ഗുരുതരമായ പ്രകൃതത്തിലുള്ള അക്യൂട്ട് മിസെന്ററിക് ഇസ്കീമിയ (Acute Mesenteric Ischemia) ബാധിച്ച രോഗിയെ രണ്ട് സങ്കീർണ്ണ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി...

ഓണവിപണി ലക്ഷ്യമിട്ട് ബിഎസ്എച്ച് സ്മോൾ അപ്ലയൻസ് പ്രദർശനം കൊച്ചിയിൽ...

കൊച്ചി: ഓണത്തോടൊപ്പം ഇന്ത്യ ഉത്സവ സീസണിലേക്ക് പ്രവേശിക്കാനിരിക്കെ, ലോകോത്തര പ്രീമിയം വീട്ടുപകരണ ബ്രാൻഡുകളായ ബോഷ് (Bosch), സീമൻസ് (Siemens) എന്നിവയുടെ മാതൃകമ്പനിയായ ബിഎസ്എച്ച് ഹോം അപ്ലയൻസസ് (BSH Home Appliances Pvt. Ltd.)...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...