Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeKerala Assembly Election 2026'വിവാദം സൃഷ്ടിക്കാൻ നുണ പറയുന്നു, V ശിവൻകുട്ടിയുമായി സംവാദത്തിന് തയ്യാർ, സ്റ്റേറ്റ്...

‘വിവാദം സൃഷ്ടിക്കാൻ നുണ പറയുന്നു, V ശിവൻകുട്ടിയുമായി സംവാദത്തിന് തയ്യാർ, സ്റ്റേറ്റ് വാറ്റ് കുറയ്ക്കണം’: രാജീവ് ചന്ദ്രശേഖർ | V Sivankutty

🎙️ Latest Podcast

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ പയറ്റുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനത്തെക്കുറിച്ച് സംസാരിക്കാനില്ലാത്തതുകൊണ്ടാണ് സിപിഎം ‘ഡീൽ’ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Lying to create controversy, Rajeev Chandrasekhar challenges V Sivankutty to a debate)

മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി വിവാദമുണ്ടാക്കാനാണ് ശിവൻകുട്ടി ശ്രമിക്കുന്നത്. കോൺഗ്രസ് മാത്രമാണ് നാണമില്ലാത്ത പാർട്ടിയെന്നാണ് കരുതിയത്, എന്നാൽ സിപിഎമ്മും ശിവൻകുട്ടിയും അതിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ലേബർ വകുപ്പിലെ ഉദ്യോഗസ്ഥരെ മുഴുവൻ ഇലക്ഷൻ കമ്മിറ്റിയുടെ ചുമതലക്കാരായി നിയമിച്ചു. ഇത് ചട്ടലംഘനമാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തുറന്ന സംവാദത്തിന് താൻ തയ്യാറാണ്. വി. ശിവൻകുട്ടി ഇതിന് തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രസർക്കാർ ഇന്ധനനികുതി കുറച്ച നടപടി ജനങ്ങൾക്ക് വലിയ ഗുണകരമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച അദ്ദേഹം, കേന്ദ്ര മാതൃകയിൽ പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന വാറ്റ് കുറയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.