എറണാകുളം: കണ്ണൂരിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി എം.എസ്. അതുൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി സംസ്ഥാന പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചു.(Petition to assign DYSP rank officer to investigate Veena George’s attempted murder case)
റെയിൽവേ പോലീസ് തനിക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയത് തെറ്റായ രീതിയിലാണെന്ന് അതുൽ ഹർജിയിൽ ആരോപിക്കുന്നു. മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പ്രതിഭാഗം വാദിക്കുന്നു.
നിലവിൽ റെയിൽവേ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും അതിനാൽ ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലേക്ക് അന്വേഷണം മാറ്റണമെന്നുമാണ് ആവശ്യം. ഹർജിയിൽ പോലീസ് മേധാവിയുടെ വിശദീകരണം തേടിയ കോടതി, കേസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി വെച്ചു.

