Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala'എനിക്കിത് പതിവാ': പ്രസംഗത്തിനിടെ വീണ്ടും മൈക്ക് ചതിച്ചു, വേദിയിൽ ചിരിപടർത്തി മുഖ്യമന്ത്രി...

‘എനിക്കിത് പതിവാ’: പ്രസംഗത്തിനിടെ വീണ്ടും മൈക്ക് ചതിച്ചു, വേദിയിൽ ചിരിപടർത്തി മുഖ്യമന്ത്രി | CM

🎙️ Latest Podcast

കോട്ടയം: തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പണിമുടക്കി. പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് മൈക്രോഫോണുകളുടെയും പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. എന്നാൽ പ്രകോപിതനാകാതെ സരസമായ രീതിയിൽ മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത് സദസ്സിൽ ചിരി പടർത്തി.(Mic gets complaint during CM Pinarayi Vijayan’s speech, causing laughter on the stage )

ഏകദേശം 50 മിനിറ്റോളം നീണ്ട പ്രസംഗത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് തകരാറിലായത്. മൈക്രോഫോണുകളിൽ രണ്ടു മൂന്നു വട്ടം കൊട്ടി നോക്കിയ മുഖ്യമന്ത്രി, ശബ്ദം കേൾക്കുന്നില്ലെന്ന് ഉറപ്പായതോടെ “എനിക്കിത് പതിവാണല്ലോ” എന്ന് തമാശരൂപേണ പ്രതികരിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മുൻകാലങ്ങളിലെ മൈക്ക് വിവാദങ്ങൾ ഓർത്തെടുത്ത വേദിയിലുണ്ടായിരുന്നവർ ആദ്യം ആശങ്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ തമാശ കലർന്ന മറുപടി അന്തരീക്ഷം ലഘൂകരിച്ചു. സാങ്കേതിക പ്രവർത്തകർ തകരാർ പരിഹരിച്ചതോടെ അദ്ദേഹം പ്രസംഗം തുടർന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.