പത്തനംതിട്ട: സി.പി.എം ഭരണസമിതിക്ക് കീഴിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾക്കൊരുങ്ങി മുൻ പ്രസിഡന്റ് പൊൻതാമരപിള്ള. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയായ പൊൻതാമരപിള്ളയെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടു.(Adoor Cooperative Bank scam, Ponthamara Pillai to reveal more)
ബാങ്കിൽ നടന്ന 75 ലക്ഷം രൂപയുടെ അഴിമതി തന്റെ മേൽ കെട്ടിവെക്കാനാണ് പാർട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് പൊൻതാമരപിള്ള ആരോപിച്ചു. കൂടുതൽ ക്രമക്കേടുകൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അവരുടെ നിലപാട്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കുന്നതാണ് ഈ പരസ്യ പ്രതികരണം.
അതേസമയം, ബാങ്കിലെ അഴിമതിയിൽ സി.പി.എം ജില്ലാ നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

