HomeKerala Assembly Election 2026പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ ഫ്ലക്സ് ബോർഡുകൾ | Najeeb Kanthapuram

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ ഫ്ലക്സ് ബോർഡുകൾ | Najeeb Kanthapuram

മലപ്പുറം: പെരിന്തൽമണ്ണയിൽ എം.എൽ.എ നജീബ് കാന്തപുരത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്ത് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നജീബ് കാന്തപുരത്തിന് പകരം പ്രാദേശികരായ നേതാക്കളെ പരിഗണിക്കണമെന്നാണ് ബോർഡുകളിലെ പ്രധാന ആവശ്യം. (Flex boards against Najeeb Kanthapuram in Perinthalmanna)

പട്ടാമ്പി റോഡ്, കരിങ്കല്ലത്താണി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് ഈ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. പെരിന്തൽമണ്ണയിൽ നിന്നുള്ള കെ. മുസ്തഫ, എ.കെ. നാസർ മാസ്റ്റർ, ഉസ്മാൻ താമരത്ത് എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് ബോർഡുകളിൽ ആവശ്യപ്പെടുന്നു.

പെയ്‌മെന്റ് സീറ്റ് അവസാനിപ്പിക്കുക, പെരിന്തൽമണ്ണയ്ക്ക് പുറത്തുനിന്നുള്ളവർ വേണ്ട തുടങ്ങിയ കടുത്ത പരാമർശങ്ങളും ഈ ഫ്ലെക്സുകളിലുണ്ട്. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിൽ നിൽക്കെ ഇത്തരം ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് ഗൗരവത്തോടെയാണ് മുസ്ലിം ലീഗ് നേതൃത്വം കാണുന്നത്.

Clickable Info Box