കൊച്ചി: അമിതവേഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനിയായ ജാസ്ലിയ മരിച്ച സംഭവത്തിൽ പ്രതി ഡോ. സിറിയക് ജോർജിനെ പിടികൂടുന്നതിൽ അങ്കമാലി പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചെന്നും പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതി ഒളിവിൽ പോയതെന്നും ആലുവ റൂറൽ എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Jaslia’s death, DYSP’s report says there was no lapse by the police)
ഫെബ്രുവരി 28-ന് ജാസ്ലിയ നടന്നുപോകുമ്പോഴാണ് ഡോ. സിറിയക് ജോർജ് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയ പ്രതിയെ ദിവസങ്ങൾ വൈകിയാണ് വാഗമണ്ണിൽ നിന്ന് പോലീസ് പിടികൂടിയത്.
പ്രതിയെ പിടികൂടുന്നതിൽ പോലീസ് മനഃപൂർവം കാലതാമസം വരുത്തിയെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രതിയെ പിടികൂടിയതിന് പിന്നാലെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. അപകടസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സംശയമുണ്ട്.

