Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeCrimeകൊച്ചിയിൽ പോലീസുകാരനെ കാറിടിപ്പിച്ച കേസ്: കാറിൽ ഉണ്ടായിരുന്ന യുവതിയിലേക്കും അന്വേഷണം നീളുന്നു...

കൊച്ചിയിൽ പോലീസുകാരനെ കാറിടിപ്പിച്ച കേസ്: കാറിൽ ഉണ്ടായിരുന്ന യുവതിയിലേക്കും അന്വേഷണം നീളുന്നു | Police

കൊച്ചി: നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം കൊല്ലം സ്വദേശിനിയായ യുവതിയിലേക്കും. സംഭവസമയത്ത് കാറിനുള്ളിൽ ഒരു യുവതി ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. പ്രതികൾക്ക് രാസലഹരി സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.(Police officer hit by car in Kochi, Investigation extends to the woman in the car)

സംഭവത്തിന് ശേഷം ഒളിവിൽ പോയ കൊല്ലം വെള്ളിമൺ സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെ കൊല്ലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാറിൽ ഒരു യുവതി കൂടി ഉണ്ടായിരുന്നതായി പ്രതികൾ സമ്മതിച്ചത്. കൊല്ലം സ്വദേശിനിയായ ഈ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മദ്യപിച്ചു വാഹനം ഓടിച്ചതിനാലാണ് പോലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പോയതെന്നാണ് പ്രതികൾ നൽകിയ മൊഴി. എന്നാൽ, ഈ കാര്യത്തിൽ പോലീസിന് സംശയമുണ്ട്. എസ്.ഐ സന്തോഷ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala