ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് കെ.സി. വേണുഗോപാൽ (K.C. Venugopal). പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുമധ്യത്തിൽ ചർച്ച ചെയ്യേണ്ടതല്ലെന്നും നേതാക്കൾ പരസ്യവിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങളിൽ തന്നെക്കുറിച്ച് നടക്കുന്ന ചർച്ചകളിൽ അദ്ദേഹം വിഷമം രേഖപ്പെടുത്തി. താൻ ‘വട്ടപ്പൂജ്യം’ ആണെന്ന് ചിലർ പറയുന്നത് കഴിഞ്ഞ 10 വർഷമായി കേൾക്കുന്നതാണ്. മാധ്യമങ്ങളാണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതെങ്കിൽ അവർ അത് തുടരട്ടെ.പാർട്ടിക്ക് വ്യക്തമായ നേതൃത്വമുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ജനാധിപത്യപരമായ രീതിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെയും അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചു.പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്ത തകർത്ത് രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മണ്ഡല പുനർനിർണ്ണയം വരെ കാത്തുനിൽക്കാതെ നിലവിലുള്ള സീറ്റുകളിൽ വനിതാ സംവരണം ഉടൻ നടപ്പിലാക്കണം. മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary: AICC General Secretary K.C. Venugopal urged Kerala Congress leaders to stop public debates over the Chief Minister post until election results are out. He also criticized the Centre’s Women’s Reservation Bill and addressed media criticisms regarding his leadership role.

