HomeNationalപുണെ ബിജെപിയിൽ ചേരിപ്പോര് തെരുവിലേക്ക്! പിഎംസി ഓഫീസിൽ വനിതാ നേതാക്കൾ തമ്മിലടിച്ചു;...

പുണെ ബിജെപിയിൽ ചേരിപ്പോര് തെരുവിലേക്ക്! പിഎംസി ഓഫീസിൽ വനിതാ നേതാക്കൾ തമ്മിലടിച്ചു; ഹോസ്റ്റൽ പണിയെച്ചൊല്ലി രൂക്ഷമായ തർക്കം | Pune BJP Women Leaders Spat

മുംബൈ :  പുണെയിൽ ബിജെപി വനിതാ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല് (Pune BJP Women Leaders Spat). പുണെ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിനിടെയാണ് ബിജെപിയിലെ രണ്ട് പ്രമുഖ വനിതാ നേതാക്കൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയത്. ബാനർ (Baner) മേഖലയിലെ വനിതാ ഹോസ്റ്റൽ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ബിജെപി സിറ്റിംഗ് കോർപ്പറേറ്റർ രോഹിണി ചിമേറ്റെയും (Rohini Chimate) മുൻ കോർപ്പറേറ്റർ രാജശ്രീ കാലെയും (Rajshree Kale) തമ്മിലാണ് വാക്കേറ്റമുണ്ടായത്. ബാനറിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കായി നിർമ്മിക്കുന്ന റെസിഡൻഷ്യൽ ഹോസ്റ്റൽ പദ്ധതിയുടെ അവലോകന യോഗത്തിലാണ് സംഭവം. പദ്ധതിയുടെ 80% ജോലികൾ പൂർത്തിയായിരുന്നു.ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങളെച്ചൊല്ലിയും പദ്ധതി വൈകുന്നതിനെച്ചൊല്ലിയും ഇരുവരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. ഹോസ്റ്റലിന്റെ ചുറ്റുമതിൽ ആദ്യം നിർമ്മിക്കണമെന്ന് രോഹിണി ചിമേറ്റെ ആവശ്യപ്പെട്ടപ്പോൾ, പദ്ധതി മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് രാജശ്രീ കാലെ ആരോപിച്ചു.

വാക്കേറ്റം രൂക്ഷമായതോടെ ഇരുവരും പരസ്പരം തള്ളുകയും അടിക്കാൻ മുതിരുകയും ചെയ്തു. തുടർന്ന് പിഎംസിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്.ഈ നാടകീയ രംഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിനുള്ളിൽ ജനപ്രതിനിധികൾ ഇത്തരത്തിൽ പെരുമാറിയത് ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കി.

പാർട്ടി അച്ചടക്കം ലംഘിച്ച നേതാക്കൾക്കെതിരെ ബിജെപി നേതൃത്വം നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Clickable Info Box