Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala
HomeKerala'VD സതീശൻ്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട, പിണറായി...

‘VD സതീശൻ്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട, പിണറായി വീണ്ടും മുഖ്യമന്ത്രി ആകാവുന്ന അവസ്ഥയാണ് ഉള്ളത്, തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി, മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജ്’: വെള്ളാപ്പള്ളി നടേശൻ | CM

കൊല്ലം: ശബരിമലയിലെ യുവതീപ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്നും നിലവിലെ ആചാരപരമായ സ്ഥിതി തുടരണമെന്നും വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തെ മാർക്കറ്റിങ് ചെയ്യുന്നതിൽ യുഡിഎഫ് വിജയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(There is a possibility that Pinarayi Vijayan could become the CM again, says Vellappally Natesan)

തന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പ്രതിരോധിക്കുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടു. പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമാക്കി മാറ്റി. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തന്ത്രിയും മന്ത്രിയും ഈ വിഷയവും മാറിപ്പോകുമെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്നും സിപിഎമ്മിനെ എഴുതിത്തള്ളാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വി.ഡി. സതീശന്റെ മുഖം നോക്കി ആരും വോട്ട് ചെയ്യില്ല. യുഡിഎഫ് ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നത് കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി വീണാ ജോർജ് മിടുക്കിയായ സ്ത്രീയാണ്. എന്ത് തെറ്റുണ്ടായാലും അവരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നും അദ്ദേഹം പ്രതികരിച്ചു.

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്നും വിജയിക്കുമെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ട്. തനിക്കെതിരെ ഉയരുന്നത് കല്ലുവെച്ച നുണകളാണ്. ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൂടി ഹാജരാക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala