Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeKeralaവെള്ളറടയിൽ SIയെ മർദ്ദിച്ചു: CPM ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ്...

വെള്ളറടയിൽ SIയെ മർദ്ദിച്ചു: CPM ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ് | CPM

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ സിപിഎം വെള്ളറട ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. വെള്ളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപ് ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.(SI beaten up, Case filed against CPM local secretary)

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ വെള്ളറട ചൂണ്ടിക്കൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ഘോഷയാത്ര ജംഗ്ഷനിൽ എത്തിയപ്പോൾ ലോക്കൽ സെക്രട്ടറി പ്രദീപും സംഘവും നൃത്തം ചെയ്തത് ഗതാഗതക്കുരുക്കിന് കാരണമായി.

ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ അവിടെനിന്ന് മാറി നിൽക്കാൻ എസ്ഐ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ സംഘം എസ്ഐയെ മർദിക്കുകയായിരുന്നു. മർദനത്തിന് ശേഷം പരിക്കേറ്റ എസ്ഐയെ ആശുപത്രിയിൽ ചികിത്സ തേടാൻ പോലും ഇവർ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.  രണ്ടുപേർക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. മൂന്ന് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala