Description
Digital Voice of Kerala
Sunday, February 22, 2026

Digital Voice of Kerala
HomeKeralaജീവനക്കാരുടെ വാട്‌സ്ആപ്പിൽ മുഖ്യമന്ത്രിയുടെ സന്ദേശം: വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം, കേസെടുക്കണമെന്ന് രമേശ്...

ജീവനക്കാരുടെ വാട്‌സ്ആപ്പിൽ മുഖ്യമന്ത്രിയുടെ സന്ദേശം: വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം, കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല | Chief Minister

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ സന്ദേശമെത്തിയതിനെച്ചൊല്ലി വിവാദം പുകയുന്നു. ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ 10% ക്ഷാമബത്ത അനുവദിച്ചതടക്കം സർക്കാർ നൽകിയ ആനുകൂല്യങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്.(Chief Minister’s message on employees’ WhatsApp, Ramesh Chennithala demands case to be filed)

ശമ്പളത്തിനും പെൻഷനുമായി സർക്കാർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിലെ വിവരങ്ങളാണ് സന്ദേശം അയക്കാൻ ചോർത്തിയതെന്നാണ് ആരോപണം. ഔദ്യോഗിക ആവശ്യത്തിന് നൽകിയ ഫോൺ നമ്പറുകൾ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തതിന് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിവരങ്ങൾ ചോർന്നിട്ടില്ലെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഇവർ പറയുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala