Friday, February 13, 2026
HomeKeralaകൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ: ശിവരാത്രി പ്രമാണിച്ച് പ്രത്യേക...

കൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ: ശിവരാത്രി പ്രമാണിച്ച് പ്രത്യേക ട്രെയിനുകളും | Kochi Metro

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും യാത്രാവശ്യങ്ങളും പരിഗണിച്ച് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ ട്രെയിനുകൾ രാത്രി 11 മണിവരെ സർവീസ് നടത്തും. ഇതനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 11:00 മണിക്ക് പുറപ്പെടും.(Kochi Metro service to continue till 11 pm, Special trains to be launched on the occasion of Shivaratri)

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്: ഫെബ്രുവരി 15ന് തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11:30-ന് പുറപ്പെടും. ഫെബ്രുവരി 16ന് ബലിതർപ്പണം കഴിഞ്ഞു മടങ്ങുന്നവർക്കായി ആലുവ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4:00 മണിക്ക് സർവീസ് ആരംഭിക്കും.

പുലർച്ചെ 4:00 മുതൽ 6:00 വരെ ഓരോ 30 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസുകൾ. ഇതിനുശേഷം ട്രെയിനുകൾ പതിവ് സമയക്രമത്തിൽ സർവീസ് തുടരും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala