ജക്കാർത്ത: ഗാസയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി 8,000 സൈനികരെ വിന്യസിക്കാൻ ഇന്തോനേഷ്യ തയ്യാറെടുക്കുന്നു. കഴിഞ്ഞ വർഷം അവസാനം അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നീക്കം (Indonesia Gaza Peacekeeping Force). ഇന്തോനേഷ്യൻ കരസേനാ മേധാവി ജനറൽ മരുലി സിമാഞ്ചുതക് സൈനികർക്കുള്ള പരിശീലനം ഇതിനകം ആരംഭിച്ചതായി സ്ഥിരീകരിച്ചു. ഗാസയിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് മേഖലകളിലാകും ഇന്തോനേഷ്യൻ സൈന്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ നിർദേശപ്രകാരം രൂപീകരിക്കുന്ന ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സിൽ (ISF) ഇന്തോനേഷ്യ നിർണായക പങ്കുവഹിക്കും. ഗാസയുടെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും മേഖലയിലെ നിരായുധീകരണം ഉറപ്പാക്കുന്നതിനുമാണ് ഈ സേന രൂപീകരിക്കുന്നത്. പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ഈ തീരുമാനം രാജ്യത്തെ ചില ഇസ്ലാമിക ഗ്രൂപ്പുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമെന്ന നിലയിൽ ഗാസയിൽ സമാധാനം കൊണ്ടുവരാൻ ഇന്തോനേഷ്യ ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Summary: Indonesia is preparing to deploy 8,000 soldiers to Gaza for medical and engineering roles as part of an international stabilization effort.



