ഹാംബർഗിലെ സൂപ്പർ മാർക്കറ്റിൽ കഠാര ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Jul 28, 2017, 22:13 IST
ഹാംബർഗ്: ജർമനിലെ ഹാംബർഗിൽ കഠാര ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്കു പരിക്കേറ്റു. ഹാംബർഗിലെ സൂപ്പർമാർക്കറ്റിൽ അക്രമി കണ്ണിൽക്കണ്ട ആളുകളെ കഠാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായി ഹാംബർഗ് പോലീസ് ട്വിറ്ററിൽ അറിയിച്ചു. അക്രമത്തിന്റെ കാരണം അറിവായിട്ടില്ല.