
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണം കാണാൻ അന്യസംസ്ഥാനങ്ങളിലെ ആദിവാസി വിദ്യാർത്ഥികൾ എത്തും(Kerala Budget). ഛത്തീസ്ഗഢ്, ഒഡീസ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള പട്ടികവർഗ വിദ്യാർത്ഥികളാണ് നിയമസഭ സന്ദർശക ഗ്യാലറിയിൽ സാന്നിധ്യമറിയിക്കുക. ഫെബ്രുവരി 7 നാണ് സംസ്ഥാന ബജറ്റ് അവതരണം.
കേരള സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി കെ.എൻ.ബാലഗോപാൽ തുടങ്ങയവരുടെ ക്ഷണ പ്രകാരമാണ് കുട്ടികൾ എത്തുക. കൈമനത്ത് നടക്കുന്ന പട്ടികവർഗ യുവജന സമ്പർക്ക പരിപാടിയുടെ ഭാഗമാകാൻ ഒരാഴ്ചത്തെ കേരള സന്ദർശനത്തിനെത്തിയ അന്യസംസ്ഥാന ആദിവാസി വിദ്യാർത്ഥികൾക്കാണ് ബജറ്റ് അവതരണം കാണാൻ ക്ഷണം ലഭിച്ചത്.