‘ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും’: രാജ്‌ഘട്ടിൽ പുഷ്‌പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി | Gandhi Jayanti

നരേന്ദ്രമോദിക്ക് പുറമെ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, ലോക്സഭാ കക്ഷി നേതാക്കൾ രാഹുൽ ഗാന്ധി എന്നിവരും രാജ്‌ഘട്ടിലെ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി
‘ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും’: രാജ്‌ഘട്ടിൽ പുഷ്‌പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി | Gandhi Jayanti
Published on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെ മഹാത്മാ ​ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി. അദ്ദേഹത്തിൻ്റെ ജീവിതം എല്ലായ്‌പ്പോഴും പ്രചോദനമാണെന്നും മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.(Gandhi Jayanti)

ബാപ്പുവിന് അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ എന്നും, സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിൻ്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കുമെന്നും നരേന്ദ്രമോദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

നരേന്ദ്രമോദിക്ക് പുറമെ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, ലോക്സഭാ കക്ഷി നേതാക്കൾ രാഹുൽ ഗാന്ധി എന്നിവരും രാജ്‌ഘട്ടിലെ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com