സൗദിയിൽ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
Jun 28, 2019, 23:35 IST
ജിദ്ദ: സൗദിയിൽ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കോഡൂർ വലിയാട് സ്വദേശി അഷ്റഫ് എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. സഹയാത്രികൻ വലിയാട് സ്വദേശി സാദിഖിന് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന സെയില്‍സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.