വെസ്റ്റ് ബാങ്കില്‍ ആക്രമണം; മൂന്ന് ഇസ്രായേല്‍ പൗരന്മാര് കൊല്ലപ്പെട്ടു
Jul 22, 2017, 08:24 IST
ജറുസലേം: വെസ്റ്റ് ബാങ്കില്‍ അക്രമി നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് ഇസ്രായേല്‍ പൗരന്മാര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച റാമല്ലാഹിലാണ് സംഭവമുണ്ടായത്. അക്രമിയെ സുരക്ഷാസേന പിന്നീട് പിടികൂടി. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.19കാരനായ പലസ്തീന്കാരന് ആണ് ആക്രമിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.