വിമാനത്തിന്റെ എന്ജിന് കവര്‍ തകര്‍ന്നു ;പൈലറ്റ് സുരക്ഷിതമായി വിമാനം തിരിച്ചിറക്കി
കഴിഞ്ഞ ദിവസം ഡെന്‍വറില്‍ നിന്ന് ഓര്ലാന്ഡോയിലേക്ക് പോയ യുണേറ്റഡ് എയര്‍ലൈന്‍സിന്റെ യുഎ 293 എന്ന വിമാനത്തിന്റെ എന്ജിന് കവര്‍ തകരാറിലായി. എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയരുന്ന വിമാനത്തിന്റെ എന്ജിന് കവര്‍ തകരുക, ഒരിക്കലും ഒരു വിമാനയാത്രക്കാരനോ പൈലറ്റോ ആഗ്രഹിക്കാത്ത കാര്യമായിരിക്കുമത്.
അപകടം സംഭവിച്ചത് പറന്നുയര്‍ന്ന് 10000 അടി ഉയരത്തില്‍ എത്തിയപ്പോഴാണ്. ഇടത്തേ എന്ജിന് കവര്‍ ഊരി അപകടകരമാം വിധം ഇളകിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് ഡെന്‍വറില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. യുണേറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചത്.