ജമ്മു കാഷ്മീരിലെ കുഴിബോംബ് സ്ഫോടനം; സിആർപിഎഫ് ജവാന് പരിക്കേറ്റു
Jul 5, 2020, 10:32 IST
ജമ്മു: പുൽവാമയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് പരിക്ക് . ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത് . ഭീകരർ ഈ മേഖലയിൽ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടർന്ന് സുരക്ഷാസേന ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.