ജിബൂട്ടിയില്‍ ചൈന സൈനിക താവളം തുറന്നു
Jul 13, 2017, 09:24 IST
ബെയ്ജിങ്: ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തി ജിബൂട്ടിയില്‍ ചൈന സൈനിക താവളം തുറന്നു. ചൈനയുടെ രാജ്യത്തിന് പുറത്തുള്ള ആദ്യത്തെ സൈനിക താവളമാണ് ജിബൂട്ടിയിലേത്. ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കെ മുനമ്പിലുള്ള ജിബൂട്ടിയില്‍ സൈനിക താവളം സ്ഥാപിച്ചതോടെ ഇന്ത്യന്‍ മഹാസമദ്രത്തില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ചൈനയ്ക്ക് സാധിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും അതിനോട് ചേര്‍ന്ന് കിടക്കുന്ന രാജ്യങ്ങളേയും കൂട്ടിയിണക്കി ഇന്ത്യയെ വളയാനുള്ള ചൈനയുടെ ‘സ്ട്രിങ് ഓഫ് പേള്‍സ്’ പദ്ധതിയുടെ ഭാഗമാണ് ജിബൂട്ടിയിലിലെ സൈനിക താവളം.