Times Kerala

കൈകാലുകളും മറ്റ് അവയവങ്ങളും വെട്ടി എടുക്കും; ആല്‍ബിനോ ബാധിതതരോട് ചെയ്യുന്നത് കൊടും ക്രൂരത

 
കൈകാലുകളും മറ്റ് അവയവങ്ങളും വെട്ടി എടുക്കും; ആല്‍ബിനോ ബാധിതതരോട് ചെയ്യുന്നത് കൊടും ക്രൂരത

ടാന്‍സാനിയയില്‍ ആല്‍ബിനോ ബാധിതര്‍ നേരിടുന്നത് കൊടും ക്രൂരതകളെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ ചില അന്ധ വിശ്വാസങ്ങൾ ആണെന്നാണ് സൂചന. ഇവിടുത്തുകാർ ആല്‍ബിനോ ബാധിതരെ കാണുന്നത് ഭാഗ്യവും പണവും കൊണ്ടു തരുന്ന പിശാചിന്റെ സന്തതികളായാണ്.

ശരീരത്തില്‍ പിഗ്മന്റേഷന്‍ ഇല്ലാത്തതുകൊണ്ട് കണ്‍പീലി വരെ വെളുത്ത് ഇരിക്കുന്ന അവസ്ഥയാണ് ആല്‍ബിനോ. ഇതൊരു ജനിതക തകരാറാണ്. എന്നാല്‍ ടാന്‍സാനിയയില്‍ ആല്‍ബിനോ ബാധിതര്‍ നേരിടുന്നത് കൊടുംക്രൂരതകളാണ്. ഇതിന് കാരണം ഇവിടുത്തെ ചില വിശ്വാസങ്ങളാണ്.

രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവര്‍ ഇവരോട് ചെയ്യുന്നത് കൊടുംക്രൂരതയാണ്. ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇവര്‍ വേട്ടയാടപ്പെടുന്നത്. ബന്ധുക്കള്‍ തന്നെ ഇവരെ ദ്രോഹിക്കാറാണ് പതിവ്. കൈകാലുകള്‍ വെട്ടി നല്‍കുക, മറ്റ് അവയവങ്ങള്‍ എടുക്കുക എന്നതൊക്കെയാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ആല്‍ബിനോ ബാധിതരുടെ കുഴിമാടങ്ങള്‍ പോലും പലപ്പോഴും കൊള്ളയടിക്കാറുണ്ട്. മാതാപിതാക്കളുടെ അറിവോടെ തന്നെ മവിഗുലു എന്ന പത്ത് വയസുകാരിയുടെ കൈ വെട്ടിയെടുത്തിരുന്നു. 38 വയസുകാരിയുടെ കൈകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവ് വെട്ടിയെടുത്തത് മറ്റൊരു സംഭവമാണ്.

Related Topics

Share this story