ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ കാലിഫോര്‍ണിയയില്‍ അറസ്റ്റിലായി
ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ശങ്കര്‍ നാഗപ്പ കാലിഫോര്‍ണിയയില്‍ അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. തിങ്കാളാഴ്ച ഉച്ചക്ക് 12.10നാണ് സ്വന്തം കാറില്‍ ശങ്കര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ കുടുംബാംഗങ്ങളായ നാല് പേരെ താന്‍ കൊന്നുതള്ളിയെന്നും കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം തന്റെ കാറിന്റെ ഡിക്കിയിലുണ്ടെന്നുമാണ് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
തമാശയാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കാലിഫോര്‍ണിയയെ നടുക്കിയ കൊലപാതക പരമ്ബരകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നു. ഇയാള്‍ പറഞ്ഞതനുസരിച്ച് 212 മൈല്‍ അകലെയുള്ള റോസ്വില്ലെയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ജങ്ഷന് ബൗലേവാര്‍ഡിലെ അപാര്‍ട്ട് മെന്റില്‍ നിന്ന് രണ്ടു കുട്ടികളുടെ ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.
കൊലയുടെ കാരണം വ്യക്തമല്ല. മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലാമനെ കാറില്‍ കയറ്റി റോസ്വില്ലെയില്നിന്നു പുറപ്പെട്ട ശങ്കര്‍ ഇയാളെയും കൊണ്ടു പല സ്ഥലങ്ങളിലും കറങ്ങിയതായി പൊലീസ് കണ്ടെത്തി. കാലിഫോര്‍ണിയയിലെ പ്രമുഖ കമ്ബനികളില്‍ ജോലിനോക്കിയിട്ടുള്ള ശങ്കര്‍ അറിയപ്പെടുന്ന ഡാറ്റ സ്പെഷലിസ്റ്റാണ്. കൊലക്കുറ്റത്തിനാണ് കേസെടുത്തത്. വ്യത്യസ്ത ദിവസങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നതെന്നും നാല് പേരെയും ഇയാള്‍ തന്നെയാണ് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ നിഗമനം.