ഇറാന് ദമ്പതികൾ തട്ടിപ്പ് കേസിൽ പിടിയില്‍
Nov 22, 2019, 13:00 IST
പൂനെ: ഇന്ത്യയിലെത്തി തട്ടിപ്പ് നടത്തിയ ഇറാന് പൗരന്മാരായ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. വിനോദയാത്രാ വിസയിലെത്തി പൂനെയിലെ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമസ്ഥനെ വഞ്ചിച്ചെന്ന പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന 24,500 രൂപ പിടിച്ചെടുക്കുകയും ചെയ്തു. നവംബര്‍ 18നാണ് തട്ടിപ്പിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.