Times Kerala

യുക്രെയ്ൻ സേനാമേധാവിയെ പുറത്താക്കി സെലെൻസ്കി 

 
യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്കി മോദിയുടെ പിന്തുണ തേടി

കീവ്: റഷ്യൻ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ് വഴിത്തിരിവിൽ എത്തിയിരിക്കെ, യുക്രെയ്നിലെ ജനപ്രിയ സേനാമേധാവി ജനറൽ വാലെറി സലുഷ്നിയെ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി പിരിച്ചുവിട്ടു. ഇതിന് പകരമായി കരസേനാ തലവൻ കേണൽ അലക്സാണ്ടർ സിർസ്കിയെ സംയുക്തസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. 

സൈനികരുടെയും ജനങ്ങളുടെയും സ്നേഹവും വിശ്വാസവും പിടിച്ചുപറ്റി ‘ഉരുക്കു ജനറൽ’ എന്നറിയപ്പെട്ട വാലെറി സലുഷ്നിയിൽ യുക്രെയ്ൻ പ്രസിഡന്റിനു മതിപ്പില്ലെന്ന മുൻപ് വന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് നിലവിലെ സംഭവം. കഴിഞ്ഞ വർഷത്തെ ജനകീയ സർവേയിൽ സെലെൻസ്കി(77%)യെക്കാൾ ജനങ്ങൾക്കിഷ്ടം സലുഷ്നി(90%)യെ ആണെന്നായിരുന്നു പുറത്തുവന്ന ഫലം. യുദ്ദം തുടങ്ങിയപ്പോൾ തലസ്ഥാനമായ കീവ് വള‍ഞ്ഞ റഷ്യൻ പടയെ തുരത്താൻ സലുഷ്നിയുടെ തന്ത്രം പ്രയോജനപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ വർഷം യുക്രെയ്ൻ സേനയ്ക്ക് തിരിച്ചടിയുണ്ടായെന്നും അതിനാലാണ് ജനറലിനെ നീക്കുന്നതെന്നുമാണ് സെലെൻസ്കിയുടെ സൂചന. 

Related Topics

Share this story