അമേരിക്കയിൽ വെടിവയ്പ്പ്: രണ്ടുപേർക്ക് പരിക്ക്; ആക്രമിയായ യുവതി കൊല്ലപ്പെട്ടു
Feb 12, 2024, 07:30 IST
![അമേരിക്കയിൽ വെടിവയ്പ്പ്: രണ്ടുപേർക്ക് പരിക്ക്; ആക്രമിയായ യുവതി കൊല്ലപ്പെട്ടു](https://timeskerala.com/static/c1e/client/91214/uploaded/f2d2872d688283bc7e0ac51d706047c1.webp)
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഏറ്റവും വലിയ മതപഠന കേന്ദ്രങ്ങളിലൊന്നായ പാസ്റ്റർ ജോയൽ ഓസ്റ്റീന്റെ ചർച്ചിന് നേരെ യുവതി നടത്തിയ വെടിവയ്പ്പിൽ അഞ്ച് വയസുകാരൻ ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്. വെടിവയ്പ്പിൽ ഗുരുതര പരിക്കേറ്റ അഞ്ച് വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാളുട കാലിലാണ് വെടിയേറ്റത്. ടെക്സാസിലെ ഹൂസ്റ്റണിലാണ് സംഭവം നടന്നത്.
ഉച്ചയ്ക്ക് 2:00 ന് മുമ്പ് ഒരു കുട്ടിയുമായി നോൺ-ഡിനോമിനേഷൻ ക്രിസ്ത്യൻ പള്ളിയിൽ പ്രവേശിച്ച സ്ത്രീയുടെ കൈവശം തോക്കുമുണ്ടായിരുന്നുവെന്ന് ഹൂസ്റ്റൺ പോലീസ് മേധാവി ട്രോയ് ഫിന്നർ പത്രസമ്മേളനത്തിൽ പറഞ്ഞു. 16,800 പേർക്ക് ഇരിക്കാൻ സാധിക്കുന്ന വേദിയിലെത്തിയ യുവതി വെടിയുതിർത്തപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ വെടിവച്ചിടുകയായിരുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)