Times Kerala

 അ​മേ​രി​ക്ക​യി​ൽ യു​വാ​വ് സ​ഹോ​ദ​ര​നെ വെ​ടി​വ​ച്ചു കൊ​ന്നു, അ​മ്മ​യ്ക്ക് പ​രി​ക്ക്

 
gun shoot
 

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്കി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് സ​ഹോ​ദ​ര​നെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും അ​മ്മ​യെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത ശേ​ഷം ജീ​വ​നൊ​ടു​ക്കി.

ക​രം​ജി​ത് മു​ൾ​ട്ടാ​നി (33) എ​ന്ന​യാ​ളാ​ണ് ത​ന്‍റെ സ​ഹോ​ദ​ര​നായ വി​പ​ൻ​പാ​ലി​നെ (27) റി​ച്ച്‌​മ​ണ്ട് ഹി​ൽ പ​രി​സ​ര​ത്തു​ള്ള വീ​ട്ടി​ൽ വ​ച്ച് വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും തു​ട​ർ​ന്ന് അ​മ്മ​യ്ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യും ചെ​യ്ത ശേ​ഷം ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ച്ച് സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്.  52കാ​രി​യാ​യ അമ്മയുടെ  വ​യ​റി​ലാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​വ​ർ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു.  
 

Related Topics

Share this story