റഷ്യൻ യുദ്ധവിമാനവും യുഎസിന്റെ ഡ്രോണും കൂട്ടിയിടിച്ചു

റഷ്യൻ യുദ്ധവിമാനവും യുഎസിന്റെ ഡ്രോണും കൂട്ടിയിടിച്ചു
ന്യൂയോർക്ക്: കരിങ്കടലിനു മുകളിൽ റഷ്യൻ യുദ്ധവിമാനവും യുഎസിന്റെ ഡ്രോണും കൂട്ടിയിടിച്ചു. റഷ്യയുടെ സുഖോയ് 27 യുദ്ധവിമാനവും യുഎസിന്റെ എംക്യു9 റീപ്പർ ഡ്രോണുമാണ് കൂട്ടിയിടിച്ചത്. നാറ്റോ സഖ്യവും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യാന്തര വ്യോമ മേഖലയിൽ തങ്ങളുടെ എംക്യു9 വിമാനം പതിവ് പരിശോധനകൾ നടത്തുകയായിരുന്നുവെന്നും റഷ്യൻ വിമാനം ഇടിക്കുകയായിരുന്നുവെന്നും യുഎസ് സൈന്യം അറിയിച്ചു. ഡ്രോൺ തുടർന്ന പറത്താൻ സാധിക്കാത്തതിനാൽ കടലിലേക്ക് ഇറക്കുകയായിരുന്നെന്നും  എംക്യു9 റീപ്പർ ഡ്രോണിന് കാര്യമായ തകരാർ സംഭവിച്ചിട്ടുള്ളതായും  യുഎസ് എയർഫോഴ്‌സ് യൂറോപ്പ് ആൻഡ് എയർ ഫോഴ്‌സസ് ആഫ്രിക്ക കമാൻഡർ ജനറൽ ജയിംസ് ഹെക്കർ വ്യക്തമാക്കി.

Share this story