സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സർക്കാർ ഉപകരണങ്ങളിൽ ടിക് ടോക്ക് നിരോധിച്ച് യുകെ
Thu, 16 Mar 2023

ചൈനീസ് സ്ഥാപനമായ ByteDance-ന്റെ ഉടമസ്ഥതയിലുള്ള TikTok എല്ലാ സർക്കാർ ഉപകരണങ്ങളിലും നിന്നും യുകെ സർക്കാർ നിരോധിച്ചു. ആപ്പ് എങ്ങനെ സെൻസിറ്റീവ് ഡാറ്റ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്. "മുൻകൂട്ടി അംഗീകരിച്ച ലിസ്റ്റിലുള്ള മൂന്നാം കക്ഷി ആപ്പുകൾ മാത്രമേ സർക്കാർ ഉപകരണങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയൂ" എന്ന് മന്ത്രി ഒലിവർ ഡൗഡൻ പറഞ്ഞു.