എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടിത്തം: രണ്ടു ഇന്ത്യക്കാർ മരിച്ചു

news
 കുവൈത്ത്‌ സിറ്റി : എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം . രണ്ടു ഇന്ത്യക്കാർ മരിച്ചു.10 പേർക്ക് പരിക്കേറ്റു. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ മിന അഹമ്മദി 32 ഗ്യാസ് ദ്രവീകൃത യൂണിറ്റിൽ ആണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേർ സബാഹ് ആരോഗ്യമേഖലയിലെ അൽ ബാബ്‍തൈൻ ബേൺ ആശുപത്രിയിൽ ചികിത്സയിലാണ്. 

Share this story