Times Kerala

ദുബൈ തീരത്ത് ചരക്കുകപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

 
ദുബൈ തീരത്ത് ചരക്കുകപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ദുബൈ: ദുബൈ തീരത്ത് ചരക്കുകപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കുണ്ട്. ബോട്ട് തകർന്ന് കടലിൽ മുങ്ങിയ എട്ട് ആളുകളെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ദുബൈ പൊലീസ് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റിലേക്ക് വരികയായിരുന്ന മത്സ്യബന്ധന ബോട്ടാണ് കാർഗോ ഷിപ്പുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പിളർന്നുപോയി. കപ്പൽ നിർത്തുന്നതിന് മുമ്പേ ബോട്ട് രണ്ട് നോട്ടിക്കൽ മൈൽ ഒഴുകിപോയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Related Topics

Share this story