Times Kerala

ലെ​ബ​ന​നി​ലെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണത്തിൽ മൂ​ന്ന് ഹി​സ്ബു​ള്ള അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു 

 
ലെബനൻ
ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണത്തിൽ മൂ​ന്ന് ഹി​സ്ബു​ള്ള അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്കു​കി​ഴ​ക്ക​ൻ ലെ​ബ​ന​നി​ൽ ആണ് സംഭവം. ടാ​ങ്ക​ർ വാ​ഹ​ന​വ്യൂ​ഹ​ത്തെ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തിലാണ് മൂ​ന്ന് ഹി​സ്ബു​ള്ള അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടത്. ആ​ക്ര​മ​ണം ന​ട​ന്ന​ത് സി​റി​യ​യു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള ഹെ​ർ​മ​ൽ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റ് ര​ണ്ട് പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടി​ട്ടുള്ളതായാണ് സി​റി​യ​ൻ ഒ​ബ്‌​സ​ർ​വേ​റ്റ​റി ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് വാ​ർ മോ​ണി​റ്റ​ർ പ്ര​കാ​രം ഉള്ള സൂചന. ര​ണ്ട് പേ​രെ ആക്രമണത്തിൽ കാണാതായതായും അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സൂചനകളുണ്ട്.

Related Topics

Share this story