Times Kerala

ഫിൻലാന്റിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്

 
അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ൽ ഉണ്ടായ വെ​ടി​വ​യ്‌പ്പിൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേറ്റു
ഫിൻലാന്റിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്. ഹെൽസിങ്കിക്ക് സമീപമുള്ള വാന്റയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു വെടിവയ്പ് നടന്നത്. ആക്രമണം നടത്തിയത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും വിദ്യാർത്ഥി കസ്റ്റഡിയിലാണെന്നും പോലീസ് പറഞ്ഞു.

12-കാരനാണ് വെടിയുതിർത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. വാന്റയിലെ വിയർട്ടോല സ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്. 

സ്കൂളിൽ ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയാണുള്ളത്. ഇവിടെ 800 കുട്ടികളും 90 പേരടങ്ങുന്ന സ്റ്റാഫുമാണുള്ളത്. 

സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സ്‌കൂൾ പ്രിൻസിപ്പൽ സാരി ലസില തയാറായില്ല.

Related Topics

Share this story