ബാര്‍ബി ഡോളിനെ പോലെയാകാൻ യുവതി ചെലവാക്കിയത് 82 ലക്ഷം!

ബാർബി ഡോളിന്റെ രൂപസാദൃശ്യം വരാൻ 82 ലക്ഷം രൂപ ചിലവാക്കി നിരവധി കോസ്മെറ്റിക് സര്‍ജറികൾക്ക് വിധേയയമായിരിക്കുകയാണ് ഒരു യുവതി. ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡ് സ്വദേശിയായ ജാസ്മിൻ ഫോറസ്റ്റ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്.
മുഖത്തും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ഇവര്‍ കോസ്മെറ്റിക് ശസ്ത്രക്രിയകള്‍ നടത്തിയിരിക്കുന്നത്. മൂക്ക്, ചുണ്ട്, നെറ്റി, മാറിടം എന്നീ ഭാഗങ്ങളിലാണ് യുവതി സർജറി ചെയ്തത്. പതിനെട്ട് വയസുള്ളപ്പോഴായിരുന്നു ആദ്യ ശസ്ത്രക്രിയ. ഓരോ ശസ്ത്രക്രിയയെ കുറിച്ചും എല്ലാം മനസിലാക്കിയ ശേഷമാണ് ഇതിലേക്ക് ഇറങ്ങിയതെന്നും ശസ്ത്രക്രിയയിലൂടെ നേടുന്ന ഓരോ മാറ്റങ്ങള്‍ക്കും സ്ത്രീ-പുരുഷ ഭേദമെന്യേ പോസിറ്റീവായ പ്രതികരണങ്ങളാണ് കിട്ടാറുള്ളതെന്നും ജാസ്മിൻ പറയുന്നു.

ദിവസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും സ്വന്തം ശരീരം കണ്ണാടിയിലൂടെനോക്കുകയും, ഇത് ശരീരത്തെ കുറിച്ച് ആത്മവിശ്വാസമുണ്ടാകാൻ സഹായിക്കുമെന്നും ഇവര്‍ തന്‍റെ അനുഭവം മുൻനിര്‍ത്തി പറയുന്നു. സൗന്ദര്യത്തിന് വേണ്ടി എത്ര പണം ചെലവിട്ടാലും അതൊന്നും നഷ്ടമായി കണക്കാക്കേണ്ടതില്ല എന്നാണ് യുവതി അഭിപ്രായപ്പെടുന്നത്. അതിനാല്‍ തന്നെ താൻ ഈ തീരുമാനത്തിൽ സന്തോഷവതിയാണെന്നും ജാസ്മിൻ പറയുന്നു.