കാണാതായ ബ്രസീലിയൻ നടനെ 4 മാസങ്ങൾക്കു ശേഷം തടിപ്പെട്ടിയിലാക്കി മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ

ആറടിയിൽ കുഴിച്ചിട്ടതായാണ് കണ്ടത്. ബ്രസീലിയൻ ടെലിവിഷൻ പരമ്പരയായ റീസിലൂടെ പ്രശസ്തനായ താരമാണ് ജെഫേഴ്സൺ എന്ന 44 വയസുകാരൻ. നടൻ്റെ ശരീരം കയർ ഉപയോഗിച്ച് കെട്ടിയിരുന്നു.
ഫെബ്രുവരി 9ന് നടൻ്റെ തിരോധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നടൻ്റെ 9 വളർത്തുനായ്ക്കളും റിയോ ഡി ജനീറോയിലെ വീട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. തൻ്റെ ഫോൺ ടോയിലറ്റിൽ വീണെന്നും അതുകൊണ്ട് വിഡിയോ കോൾ ചെയ്യാൻ കഴിയില്ലെന്നും ജെഫേഴ്സണിൻ്റേതെന്ന പേരിൽ സ്പെല്ലിങ്ങ് എറർ ഉള്ള ടെക്സ്റ്റ് മെസേജുകൾ ലഭിച്ചിരുന്നു എന്നും അത് തനിക്ക് സംശയമുണ്ടാക്കിയെന്നും അദ്ദേഹത്തിൻ്റെ മാതാവ് മരിയ ദാൻ ഡോറെസ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു ശേഷം ജെഫേഴ്സണിൻ്റെ വിഡിയോ ക്ലൗഡ് പാസ്‌വേഡ് മാറ്റിയതും ലൊക്കേഷൻ ഡി ആക്ടിവേറ്റ് ആയതും നടൻ്റെ കുടുംബത്തിന് കൂടുതൽ ഭയമുണ്ടാക്കി. മെയ് 22ന് റിയോയിലെ ഒരു ഔട്ട്ഹൗസിനടിയിൽ 6.5 അടി താഴെ മണ്ണിൽ കുഴിച്ചിട്ട നിലയിൽ മച്ചാഡോയുടെ മൃതദേഹം കണ്ടെത്തി.