Times Kerala

 വ്യാഴാഴ്ച കാന്‍ഡിഡേറ്റ്‌സ് ചെസിന് ടൊറൻറ്റോയിൽ ആരംഭം

 
ചെസ്സ്
വേൾഡ് ചെസ്സ് ചാമ്പ്യൻഷിപ് ചെസിലെ വിശ്വജേതാവിനെ നിര്‍ണയിക്കുന്ന മത്സരമാണ്. കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെൻറ് ഔന്നത്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള  മത്സരമാണ്. ഇത് അടുത്ത ചലഞ്ചറായി തിരഞ്ഞെടുക്കപ്പെടാൻ വേണ്ടി ലോകത്തിലെ ഏറ്റവും കരുത്തരായ എട്ട് അതികായര്‍ പരസ്പരം ഏറ്റുമുട്ടുന്ന പോരാട്ടമാണ്. വ്യത്യസ്ത മത്സരങ്ങളാണ് ഓപ്പണ്‍ വിഭാഗത്തിലും (ഇതില്‍ വനിതകള്‍ക്കും പങ്കെടുക്കാം) വനിതാവിഭാഗത്തിലും ഉള്ളത്. കാന്‍ഡിഡേറ്റ് ചെസ് ഇത്തവണ ടൊറൻറ്റോയിൽ ദി ഗ്രേറ്റ് ഹോളിൽ ഏപ്രില്‍ നാലുമുതല്‍ 22 വരെ നടക്കും. ടൂര്ണമെൻറിൽ ചൈനയുടെ ലോകചാമ്പ്യന്‍ ഡിങ് ലിറൻ്റെ എതിരാളിയെയാണ് തീരുമാനിക്കുക. 

Related Topics

Share this story