Times Kerala

ചൈനീസ് പുതുവര്‍ഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ആഹ്വാനം ചെയ്ത് സിങ്കപ്പുര്‍ പ്രധാനമന്ത്രി

 
ചൈനീസ് പുതുവര്‍ഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ആഹ്വാനം ചെയ്ത് സിങ്കപ്പുര്‍ പ്രധാനമന്ത്രി

സിങ്കപ്പുര്‍: ചൈനീസ് പുതുവര്‍ഷത്തില്‍ കുടുംബത്തിലേക്ക് ഒരു കുട്ടിയെക്കൂടി ചേര്‍ക്കാന്‍ വിവാഹിതരായ യുവദമ്പതിമാരോട് ആഹ്വാനം ചെയ്ത് സിങ്കപ്പുര്‍ പ്രധാനമന്ത്രി ലീ സുന്‍ ലൂങ്ങ്.

12 വര്‍ഷത്തിലൊരിക്കല്‍ വരുന്ന വ്യാളിവര്‍ഷത്തില്‍ പിറക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രത്യേകതയുള്ളവരായിരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഫെബ്രുവരി പത്തുമുതല്‍ അടുത്ത വര്‍ഷം ജനുവരി 28 വരെയാണ് ചൈനീസ് കലണ്ടര്‍ അനുസരിച്ച് വ്യാളിവര്‍ഷം. പുതുവര്‍ഷ സന്ദേശത്തിലാണ് സിങ്കപ്പുര്‍ പ്രധാനമന്ത്രിയുടെ ഈ അഭ്യര്‍ഥന.

ഡ്രാഗണ്‍ ശക്തിയുടേയും അധികാരത്തിന്റേയും ഭാഗ്യത്തിന്റേയും അടയാളമാണ്. കുടുംബത്തിലേക്ക് ഒരു 'കുഞ്ഞു ഡ്രാഗണി'നെ കൂടി
ഉൾപ്പെടുത്താനുള്ള മികച്ച സമയമാണിതെന്നും 1952-ലെ വ്യാളിവര്‍ഷത്തില്‍ ജനിച്ച ലീ സുന്‍ ലൂങ്ങ് വ്യക്തമാക്കി. വേതനത്തോടെയുള്ള പിതൃത്വ അവധി രണ്ടാഴ്ചയില്‍നിന്ന് നാലാഴ്ചയായി ഉയര്‍ത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Topics

Share this story