പോലീസുകാരന്റെ ടേസർ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് 95-കാരി മരിച്ചു

ഡിമൻഷ്യ രോഗിയായ നൗലാൻഡ് കറിക്കത്തി ഉപയോഗിച്ച് ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഹോം അധികൃതർ പോലീസിനെ വിളിക്കുകയും നൗലാൻഡിനെ ശാന്തയാക്കാനായി പോലീസ് സംഘത്തിലെ സീനിയർ കോൺസ്റ്റബിളായ ക്രിസ്റ്റ്യൻ വൈറ്റ് ടേസർ പ്രയോഗം നടത്തുകയുമായിരുന്നു. തോക്കിൽ നിന്ന് പുറപ്പെട്ട വയറുകൾ നൗലാൻഡിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ച് വൈദ്യുതാഘാതം ഏൽപ്പിക്കുകയും ഷോക്കേറ്റ നൗലാൻഡ് തലയിടിച്ച് നിലത്തേക്ക് വീഴുകയുമായിരുന്നു.
ടേസർ പ്രയോഗം നടത്തേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും വൃദ്ധയായ സ്ത്രീയെ ഇത്തരത്തിൽ കീഴ്പ്പെടുത്തിയത് ഔചിത്യമില്ലായ്മയാണെന്നും വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് വൈറ്റിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.