Times Kerala

ഏഴ് സന്നദ്ധ പ്രവർത്തകർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
 

 
ഇസ്രായേൽ
ക​​​യ്റോ: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാ​​​സ​​​യി​​​ൽ ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ജീ​​​വ​​​കാ​​​രു​​​ണ്യ സം​​​ഘ​​​ട​​​ന​​​യാ​​​യ വേ​​​ൾ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ കി​​​ച്ച​​​ണി​​​ന്‍റെ ഏ​​​ഴു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർക്ക് ജീവൻ നഷ്ടമായി. മരിച്ചത് ഓ​​​സ്ട്രേ​​​ലി​​​യ, പോ​​​ള​​​ണ്ട്, ബ്രി​​​ട്ട​​​ൻ, യു​​​എ​​​സ്-​​​കാ​​​ന​​​ഡ, പ​​​ല​​​സ്തീ​​​ൻ പൗ​​​ര​​​ന്മാ​​​രാ​​ണ്. ഈ സാഹചര്യത്തിൽ ഗാ​​​സ​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി സം​​​ഘ​​​ട​​​ന പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആ​​​ക്ര​​​മ​​​ണം മ​​നഃ​​പൂ​​​ർ​​​വ​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് പ്ര​​​തി​​​ക​​​രി​​​ച്ചു. സന്നദ്ധ പ്രവർത്തകർ സഞ്ചരിച്ച മൂന്നു വാഹനങ്ങൾ ആക്രമിക്കപ്പെട്ടത് ക​​​പ്പ​​​ൽ​​​വ​​​ഴി എ​​​ത്തി​​​ച്ച നൂ​​​റു ട​​​ൺ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ ദെ​​​യി​​​ർ അ​​​ൽ ബ​​​ലാ ഗോ​​​ഡൗ​​​ണി​​​ൽ ഇ​​​റ​​​ക്കി മ​​​ട​​​ങ്ങുന്ന അവസരത്തിലാണ്. പ്രവർത്തകർ സം​​​ഘ​​​ട​​​ന​​​യു​​​ടെ ലോ​​​ഗോ പ​​​തി​​​പ്പി​​​ച്ച ബുള്ളറ്റ് പ്രൂഫ് ​​​ക​​​വ​​​ചം ധരിച്ചിട്ടുണ്ടായിരുന്നു. ഇസ്രായേൽ സേനയെ വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥം അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​ണെ​​​ന്നു വേ​​​ൾ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ കി​​​ച്ച​​​ൺ വ്യക്തമാക്കി. 

Related Topics

Share this story