ആൺസുഹൃത്തിന്റെ വീടിന് തീയിട്ടു; യുവതി അറസ്റ്റിൽ

ആൺസുഹൃത്തിന്റെ വീടിന് തീയിട്ടു; യുവതി അറസ്റ്റിൽ 
ടെക്സാസ്: യു.എസിലെ ടെക്സാസിൽ ആൺസുഹൃത്തിന്റെ വീട് കത്തിച്ചതിന് യുവതി അറസ്റ്റിൽ. 23 കാരിയായ സെനൈദ മേരി സോട്ടോയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിന് സെനൈദ ആൺസുഹൃത്തിന്റെ കുടുംബ വീട് തകർത്ത് നിരവധി സാധനങ്ങൾ മോഷ്ടിക്കുകയും വീടിന് തീയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ കേസെടുത്തിട്ടണ്ട്.

സോട്ടോ സുഹൃത്തിനെ വിഡിയോ ​കാൾ ചെയ്തപ്പോൾ മറ്റൊരു സ്ത്രീയാണ് ഫോണെടുത്തത്. ഏതാണ് യുവതിയെ  പ്രകോപിപ്പിച്ചത്. തുടർന്ന്  സൃഹൃത്തിന്റെ വീട്ടിൽ മോഷ്ടിക്കുകയും ലിവിങ് റൂമിൽ തീവെക്കുകയും ചെയ്യുകയായിരുന്നു.

അതിവേഗം വീടുമുഴുവൻ തീ പടർന്നു. ഇത് വിഡിയോ റെക്കോർഡ് ചെയ്ത ശേഷം പെൺകുട്ടി നിന്റെ വീട് നന്നായിരിക്കുന്നവെന്ന് കരുതുന്നതായി യുവാവിന് സന്ദേശമയച്ചു. 50,000 ഡോളറിന്റെ നാശനഷ്ടമാണ് വീടിനുണ്ടായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ ഫോണെടുത്തത് യുവാവിന്റെ ബന്ധുവാണെന്ന് പിന്നീട് തെളിഞ്ഞു.

Share this story