തന്റെ മകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സുഹൃത്തിന്റെ ഫോണിൽ; കൊന്ന് കുഴിച്ചുമൂടി പിതാവ് , വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ

 തന്റെ മകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സുഹൃത്തിന്റെ ഫോണിൽ; കൊന്ന് കുഴിച്ചുമൂടി പിതാവ് , വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ
 മോസ്‌കോ: തന്റെ മകളെ പീഡിപ്പിച്ച ആത്മാർത്ഥ സുഹൃത്തിനെ കുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. റഷ്യയിലെ വിന്റായ് ഗ്രാമത്തിലാണ് സംഭവം. ഒലെഗ് സ്വിരിഡോവ് എന്ന (32) കാരനെയാണ് വ്യാചെസ്ലാവ് സ്ലാവ മട്രോസോവ് (34)നെ കുത്തിക്കൊന്നത് . സ്വിരിഡോവ് തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ സുഹൃത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് തന്നെയാണ് മട്രോസോവ് കണ്ടത് . തുടർന്നാണ് സുഹൃത്തിനെ മട്രോസോവ് കൊലപ്പെടുത്തിയത്. സുഹൃത്ത് ഉറങ്ങിയ സമയത്ത് തമാശയ്‌ക്കാണ് മട്രോസോവ് സ്വിരിഡോവിന്റെ ഫോൺ എടുത്തത് . എന്നാൽ അതിൽ കണ്ട ദൃശ്യങ്ങൾ ആ പിതാവിനെ തകർക്കുന്നതായിരുന്നു. തന്റെ മകൾ വാവിട്ട് കരയുന്ന ദൃശ്യങ്ങൾ പോലും ഫോണിൽ മട്രോസോവിനു കാണേണ്ടി വന്നു. മാത്രമല്ല ഫോണിൽ ആറും 11ഉം വയസ്സുള്ള മറ്റ് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകളും ഉണ്ടായിരുന്നു. ഇയാളുടെ ഇരയായി ആരോപിക്കപ്പെടുന്നവരിൽ ഒരാൾ മുൻ പങ്കാളിയുടെ മകളാണെന്നും റിപ്പോർട്ടുണ്ട്.ബലാത്സംഗത്തെ കുറിച്ച് മട്രോസോവ് ആദ്യം ലോക്കൽ പോലീസിനെ അറിയിച്ചിരുന്നു. പിന്നീടാണ് സുഹൃത്തിനെ വക വരുത്താൻ മട്രോസോവ് തീരുമാനിച്ചത് . വിന്റായ് ഗ്രാമത്തിനടുത്തുള്ള താൽക്കാലിക ശവക്കുഴിയിലാണ് സ്വിരിഡോവിന്റെ മൃതദേഹം കണ്ടെത്തിയത് . നല്ല രീതിയിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു.അതേസമയം സംഭവത്തെ തുടർന്നുള്ള ആഴ്‌ചകളിൽ മാട്രോസോവിന് വൻ പൊതുജന പിന്തുണയുണ്ടായി. മാട്രോസോവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേർ ഒപ്പിട്ട നിവേദനമാണ് അധികൃതർക്ക് നൽകിയിരിക്കുന്നത് .

Share this story