ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയ്ക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
Updated: May 27, 2023, 13:48 IST

സൗദി അറേബ്യ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയ്ക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. ശഅ്ബാന സാലിം യഹ്‌യ സഈദ് എന്ന യെമന്‍ സ്വദേശിനിയെയാണ് വധശിക്ഷക്ക് വിധേയയാക്കിയത്.ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നതിനായി യുവതി കട്ടിലില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശരീരമാസകലം പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.പ്രതിയുടെ ഭര്‍ത്താവായ സൗദി പൗരന്‍ സാലിം ബിന്‍ അബ്ദുല്ല ഈസയെയാണ് കൊലപ്പെട്ടത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി യുവതിക്ക് വധശിക്ഷ വിധിച്ചു.