Times Kerala

ഋഷി സുനക് ഏറ്റവും ധനികനായ പ്രധാനമന്ത്രി; ബ്രിട്ടനില്‍ ചരിത്രമെഴുതുന്ന ഇന്ത്യൻ വംശജൻ അടച്ച നികുതി

 
ചൈനയുമായുള്ള സുവർണ കാലഘട്ടം കഴിഞ്ഞു;ഋഷി സുനക്

കഴിഞ്ഞ സാമ്പത്തിക വർഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നികുതിയായി അടച്ചത് 508,000 പൗണ്ട്, അതായത് ഏകദേശം അഞ്ചര കോടി രൂപയ്ക്ക് മുകളിൽ. നിക്ഷേപത്തിൽ നിന്നുള്ള വരുമാനം അദ്ദേഹത്തിൻ്റെ ഔദ്യോഗിക ശമ്പളത്തിൽ കുറവുണ്ടാക്കിയതായി ഋഷി സുനകിൻ്റെ അക്കൗണ്ടൻ്റുമാർ വ്യക്തമാക്കുന്നു.. ശമ്പളമായും ബിസിനെസ്സിൽ നിന്നുമെല്ലാമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ കഴിഞ്ഞവർഷത്തെ വരുമാനം 2.2 മില്യൻ പൗണ്ട് ആണ്. അതായത് ഏകദേശം 22 കോടി രൂപ. 

ഇന്ത്യൻ ഐടി സേവന കമ്പനിയായ ഇൻഫോസിസിന്റെ സഹ സ്ഥാപകരിൽ ഒരാളായ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിന്റെ ഭാര്യ. അക്ഷതയുടെ ആസ്തി കൂടി കണക്കിലെടുക്കുമ്പോൾ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ധനികനായ പ്രധാനമന്ത്രിയാണ് ഋഷി സുനക്.

2022 23  സാമ്പത്തിക വർഷത്തിൽ ശമ്പളമായി 139,000 പൗണ്ടും നിക്ഷേപത്തിൽ നിന്നുള്ള വരുമാനമായി 2.1 ദശലക്ഷം പൗണ്ടും ഋഷി സുനക് സ്വന്തമാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് കൂടാതെ പുറമേ അമേരിക്കയിലെ ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽനിന്നുള്ള 1.8 മില്യൻ വരുമാനത്തിന് ക്യാപിറ്റൽ ഗെയിൻ ടാക്സായി 359,240 പൗണ്ടും നൽകി. 

Related Topics

Share this story