ബ്രസീൽ പ്രസിഡന്റ് ചൈനയിലേക്ക്
Sat, 18 Mar 2023

ബെയ്ജിംഗ്: ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ ചൈന സന്ദർശിക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ക്ഷണ പ്രകരമാണ് ലുല എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 26 മുതൽ 31 വരെയാണ് ലുല ചൈന സന്ദർശിക്കുന്നത്. ജനുവരിയിൽ അധികാരമേറ്റതിന് ശേഷം ലുലയുടെ ആദ്യ ചൈന സന്ദർശനമാണിത്. വ്യാപാരം, നിക്ഷേപം, വ്യവസായവൽക്കരണം, ഊർജ്ജ പരിവർത്തനം, കാലാവസ്ഥാ വ്യതിയാനം, ലോകസമാധാനവും സുരക്ഷയും തുടങ്ങിയ വിഷയങ്ങളിൽ വിവിധ പ്രമുഖരുമായി ലുല ബെയ്ജിംഗിൽ കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിലവില്‍ ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. കഴിഞ്ഞ വർഷം 152.6 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമാണ് നടന്നത്. 88.8 ബില്യൺ ഡോളറുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്താണ്.