ആശങ്ക പടർത്തി അമേരിക്കയില്‍ 'പൊവസാൻ' വൈറസ് ബാധ; ഒരു മരണം

അമേരിക്കയില്‍ ആശങ്ക സൃഷ്ടിച്ച് 'പൊവസാൻ വൈറസ് ബാധ. മുമ്പും ഈ വൈറസ് ബാധ യുഎസിലുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ ആശങ്ക കൂടുതലാണ്. കാരണം വൈറസ് ബാധയിൽ ഒരു മരണം സംഭവിച്ചു.
ചെള്ള് ആണ് ഈ രോഗകാരിയായ വൈറസിനെ പരത്തുന്നത്. രോഗത്തിന് പ്രത്യേക ചികിത്സയില്ല. പല ഇനത്തില്‍ പെടുന്ന ചെള്ളുകളില്‍ നിന്ന് സീസണലായാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. നേരത്തെ തന്നെ 'പൊവസാൻ വൈറസ് ബാധ അമേരിക്കയിലുണ്ടായിട്ടുണ്ടെങ്കിലും മരണം അപൂര്‍വമായിരുന്നു. കേസുകള്‍ കൂടിവരികയാണ്.
രോഗബാധയേറ്റാലും കാര്യമായ ലക്ഷണങ്ങള്‍ കാണില്ല എന്നതിനാലാണ് രോഗനിര്‍ണയം സാധ്യമാക്കാൻ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ വൈകി മാത്രം രോഗം കണ്ടെത്തപ്പെടാൻ കാരണമാകുന്നത്.
പനി, തലവേദന, ഛര്‍ദി, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ചിലരില്‍ പ്രകടമാകും. കാര്യങ്ങളില്‍ അവ്യക്തത തോന്നുന്ന അവസ്ഥ, ചിന്താശേഷിയില്‍ പ്രശ്നം, സംസാരിക്കാൻ ബുദ്ധിമുട്ട് , വിറയല്‍ ഉണ്ടാവുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടാകും. പൊതുവെ 'പൊവസാൻ വൈറസ് ബാധ അല്‍പം ഗുരുതരം തന്നെയാണ്. കാരണം ഇത് തലച്ചോറിനെ കൂടുതലായി ബാധിക്കും.