പോണ്‍ താരത്തിന് പണം നല്‍കിയ കേസ്; ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ട്രംപ്, അണികളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം
Sun, 19 Mar 2023

ന്യൂയോര്‍ക്ക്: പോണ്‍ താരത്തിന് പണം നല്‍കിയെന്ന ആരോപണത്തില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ അണികളോട് ഇതിനെതിരെ പോരാടണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നും ട്രംപ് തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ
അദ്ദേഹം വ്യക്തമാക്കി. 2016-ലെ തിരഞ്ഞെടുപ്പിന് മുന്‍പ് പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയ കേസിലാണ് മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണി ട്രംപിനെതിരെ അന്വേഷണം നടത്തുന്നത്.ഈ കേസിലാണ് അറസ്റ്റിനു സാധ്യത.